Latest News
Loading...

ഇഗ്നൈറ്റ് 2K25 ഉദ്ഘാടനം മാണി.സി. കാപ്പൻ എം എൽ എ. നിർവഹിച്ചു.



 സംസ്ഥാന കലോത്സവ മാതൃകയിൽ പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ കലയുടെ കേളികൊട്ടിന് തിരശ്ശീല ഉയർന്നു. വ്യാഴാഴ്ച രാവിലെ 9.30 മുതൽ 5 വേദികളിലായി ഇരുന്നൂറോളം കൊച്ചു കലാപ്രതിഭകളാണ് മത്സരത്തിൽ മാറ്റുരച്ചത്. പ്രസംഗം, ലളിതഗാനം, അഭിനയഗാനം ,നാടോടി നൃത്തം, ഫാൻസിഡ്രസ്, പദ്യംചൊല്ലൽ മലയാളം, പദ്യം ചൊല്ലൽ ഇംഗ്ലീഷ്, കഥാകഥനം എന്നീ മത്സരങ്ങളിലാണ് കുട്ടികൾ മത്സരിച്ചത്. 



കലാരംഗങ്ങളിൽ വിദഗ്ദ്ധരായ പ്രശസ്തവ്യക്തിത്വങ്ങളാണ് വിധികർത്താക്കളായത്. രണ്ടാം തവണയാണ് ഇത്തരത്തിൽ കലോത്സവം പാലാ സെൻ്റ് മേരീസ് എൽ. പി. സ്കൂളിൽ നടക്കുന്നത്. കുട്ടികളുടെ കലാഭിരുചികൾ മാറ്റുരയ്ക്കുന്ന കലോത്സവം ഒരു സംസ്ഥാന കലോത്സവത്തിൻ്റെ എല്ലാ കെട്ടിലും മട്ടിലും നടത്തപ്പെട്ട കലോത്സവം കാണികൾക്ക് നവ്യാനുഭവമായി. 


വ്യാഴാഴ്ച രാവിലെ 9.30ന് കലോത്സവത്തിൻ്റെ ഉദ്ഘാടനം മാണി.സി. കാപ്പൻ എം എൽ എ നിർവഹിച്ചു. .സ്കൂൾ ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി അധ്യക്ഷത വഹിച്ചു. ളാലം പഴയ പള്ളി സഹവികാരി റവ.ഫാ.ആൻറണി നങ്ങാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.പി.റ്റി.എ പ്രസിഡൻ്റ് ജോഷിബാ ജയിംസ് ആശംസയർപ്പിച്ചു പ്രസംഗിച്ചു. അധ്യാപകരായ സി.ലിജി, ലീജാ മാത്യു, മാഗി ആൻഡ്രൂസ്, സി.ജെസ്സ് മരിയാ,ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയാ റോസ്, എന്നിവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments