പാലാ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിലെ റെഗുലർ, വർക്കിംഗ് പ്രൊഫഷണൽ വിദ്യാർത്ഥികൾ ചേർന്ന് രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത ഇലക്ട്രിക് വെഹിക്കിൾ 'ഇലക്ട്ര', പാലാ എം. എൽ.എ . മാണി സി. കാപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു. നൂറു ശതമാനവും പാലാ പോളിടെക്‌നിക്കിൽ തന്നെ വികസിപ്പിച്ചെടുത്തതാണ് ഈ വാഹനം. സാങ്കേതിക നിർദ്ദേശങ്ങളും, നിർമ്മാണവും പൂർണമായും ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റിലെ അധ്യാപകരും വിദ്യാർത്ഥികളും ആണ് നിർവഹിച്ചത്.
ഇലക്ട്രിക്കൽ അധ്യാപകരായ നെവിൻ ജോസ്, ജെറിൻ ജോയ്, ദീപക് ജോയ്, ലല്ലുമോൾ കെ. ജോണി, ബബിത ടി. എബ്രഹാം, അഷ്‌റഫ് എം. കെ., ബാലു ആർ. നായർ എന്നിവർ ആണ് ഇതിന് നേതൃത്വം നൽകിയത്. പ്രസ്തുത ചടങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ശ്രീമതി അനി എബ്രഹാം, ഉന്നത വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ശ്രീ. രാജേഷ്.എം., പ്രിൻസിപ്പൽ റീനു ബി. ജോസ്, ഇലക്ട്രിക്കൽ വിഭാഗം മേധാവി ശ്രീമതി. ബിനു ബി. ആർ. എന്നിവർ സന്നിഹിതരായി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments