പാലാ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാതൃകയാണ് എന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ അഭിപ്രായപ്പെട്ടു. പാലാ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിന് മൂന്നുവര്‍ഷത്തെ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ അംഗീകാരം ലഭിച്ചതിന്റെ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാതൃകാ സ്ഥാപനം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പാലാ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അദ്ദേഹം അനുമോദിച്ചു.
കോളേജിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ അനി എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ മുഖ്യാതിഥിയായിരുന്നു, വാര്‍ഡ് കൗണ്‍സിലര്‍മാരായ സതി ശശികുമാര്‍, ബൈജു കൊല്ലംപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ റിനു ബി ജോസ് , പിടിഎ വൈസ് പ്രസിഡന്റ് സന്തോഷ് എം ആര്‍ , സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ , വിദ്യാര്‍ത്ഥികള്‍ എന്നിവരും പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments