Latest News
Loading...

തകര്‍ച്ചയിലായി കെ.എസ്.ആര്‍.ടി.സിയുടെ പാലാ ഡിപ്പോ മന്ദിരം



പാലായില്‍ കെ.എസ്.ആര്‍.ടി.സിയുടെ പാലാ ഡിപ്പോ മന്ദിരത്തിന്റെ മുന്‍ ഭാഗം മഴവെള്ളം ഒലിച്ചിറങ്ങി കോണ്‍ക്രീറ്റ് തകര്‍ന്ന് അടര്‍ന്നുവീഴുന്നു. എന്നാല്‍ അധികൃതര്‍ ഇതും തിരിഞ്ഞു നോക്കുന്നില്ല. ഏതു സമയവും കാത്തിരിപ്പുകാര്‍ക്കും പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ക്കും മീതേ അടര്‍ന്ന് വീഴാവുന്ന ഗുരുതര സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേരളത്തിലെ ഡിപ്പോകളില്‍ യാത്രക്കാര്‍ക്കായി വിസ്തൃതമായ വിശ്രമസ്ഥലമുള്ളതും മഴ നനയാതെ ഇറ ങ്ങുവാനും കയറുവാനും സ്വകര്യപ്രദമായ രീതിയില്‍ നിര്‍മ്മിച്ചതുമായ ബസ് സ്റ്റേഷന്‍ ടെര്‍മിനലാണു പാലായില്‍ ഉള്ളത്.



സ്റ്റേഷന്‍ കെട്ടിടത്തിന് ആവശ്യമായ അറ്റകുറ്റപ്പണികള്‍ ഇല്ലാതെ മഴവെള്ളം കെട്ടി നിന്ന് ഒലിച്ചിറങ്ങി കമ്പികള്‍ തുരുമ്പിച്ച് വികസിച്ച് കോണ്‍ക്രീറ്റ് തകര്‍ന്ന് അപകടകരമാകും വിധം അടര്‍ന്നു വീണു കൊണ്ടിരിക്കുകയാണ്. കോര്‍പറേഷന്റെ സിവില്‍ വിഭാഗം തിരിഞ്ഞു നോക്കുന്നില്ല. 



ചുമതലപ്പെട്ട അധികൃതര്‍ കണ്ട ഭാവം പോലും നടിക്കുന്നില്ല. അധികൃതരുടെ അലംഭാവവും കെടുകാര്യസ്ഥതയും നിരുത്തരവാദിത്വ പരവുമായ സമീപനമാണ് ഈ കെട്ടിടം അപകടകരമാവും വിധം തകരുവാന്‍ ഇടയാക്കിക്കൊണ്ടിരിക്കുന്നത്.



ബസ് കാത്ത് നില്‍ക്കുന്ന യാത്രക്കാര്‍ക്ക് കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് പരിക്ക് പറ്റുവാനുള്ള സാദ്ധ്യത ഏറെയാണ്. പലതവണ ജില്ലാ വികസന സമിതിയിലും ഉന്നയിച്ച വിഷയമാണ്. സര്‍വ്വീസുകള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നവര്‍ കെട്ടിടവും നശിപ്പിക്കുകയാണ് എന്ന് 
കെ.എസ്.ആര്‍.ടി.സി ഉപദേശിക സമിതി അംഗവും പാസഞ്ചേഴ്‌സ്അസോസിയേഷന്‍ ചെയര്‍മാനുമായ ജയ്‌സണ്‍മാന്തോട്ടം പറഞ്ഞു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments