കേരള സ്റ്റേറ്റ് ഓർഗൺ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനും കലാ ആസ്വാദകസംഘം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി മേവടയും സംയുക്തമായി അവയവ ദാന ബോധവൽക്കരണ ക്യാമ്പും രജിസ്ട്രേഷൻ ഡ്രൈവും നടത്തുന്നു.
ജൂലൈ 20 ഞായറാഴ്ച രാവിലെ 10 30 മുതൽ 2 മണി വരെ മേവട ഗവൺമെന്റ് എൽ. പി. എസിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഗവൺമെന്റ് ചീഫ് വിപ്പ്.പ്രഫസർ എൻ.ജയരാജ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ഓൺലൈൻ രജിസ്ട്രേഷൻ ഉദ്ഘാടനം എംഎൽഎ മാണി.സി.കാപ്പൻ നിർവഹിക്കുകയും ചെയ്യും.
.യോഗത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. അവയവദാനത്തിന്റെ മഹത്വത്തെയും പ്രാധാന്യത്തെയും പറ്റി ( k-sotto) അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ് മാത്യു, ജോയിൻ ഡയറക്ടർ ബേസിൽ സാജു എന്നിവർ ക്ലാസുകൾ നയിക്കും. പരിപാടിക്ക് മുന്നോടിയായി രാവിലെ 9. 30 മുതൽ kass അവതരിപ്പിക്കുന്ന സംഗീതവിരുന്നും നടക്കും. രക്ഷാധികാരി മധു K.R. സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ പ്രസിഡന്റ് ബിജു കുഴു മുള്ളിൽ അധ്യക്ഷ പ്രസംഗം നടത്തും.
.ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ്, കൊഴു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, കൊഴുവനാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിക്കും. പ്രസിഡന്റ് ബിജു കുഴു മുള്ളിൽ, ട്രഷറർ ബാലു മേവട, സെക്രട്ടറി സന്തോഷ് മേവട, കോഡിനേറ്റർ ബേബി മേവട എന്നിവർ പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments