Latest News
Loading...

എൻ എസ് എസ് ഓറിയന്റേഷൻ പ്രോഗ്രാം നടത്തപ്പെട്ടു



 സാമൂഹ്യ സേവനത്തിലൂടെ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനവും സ്വഭാവരൂപീകരണവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നാഷണൽ സർവീസ് സ്കീമി (NSS) ൽ അംഗങ്ങളായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പ്ലസ് വൺ വിദ്യാർഥികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസ് പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തപ്പെട്ടു. ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിജു കുര്യൻ സ്വാഗതം അർപ്പിച്ചു. 


നാഷണൽ സർവ്വീസ് സ്കീം  അതിരമ്പുഴ ക്ലസ്റ്റർ കൺവീനർ സാബുമോൻ തോമസ് ആയിരുന്നു റിസോഴ്സ് പേഴ്സൺ. എൻ‌എസ്‌എസിന്റെ പ്രധാന തത്വങ്ങൾ, ലക്ഷ്യങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം  വിശദീകരിക്കുകയും ഓരോ വോളണ്ടിയറും നിർവ്വഹിക്കേണ്ട കടമകൾ, സാമൂഹ്യ പ്രവർത്തനങ്ങൾ എന്നിവയെപ്പറ്റി വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments