Latest News
Loading...

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ



ഈരാറ്റുപേട്ട നഗരസഭയിൽ  കൈക്കൂലി വാങ്ങിയ തേർഡ് ഗ്രേഡ് ഓവർസിയർ പിടിയിലായി. പി.ജി ജയേഷ് ആണ് വിജിലൻസിൻ്റെ പിടിയിലായത്. കെട്ടിടം നിർമ്മാണവുമായി ബന്ധപ്പെട്ട അനുമതിക്കായി 3000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു വിജിലൻസിന്റെ പിടിവീണത്.


ഇയാൾ ഒരു കെട്ടിട പെർമിറ്റിനായി ഒരു സ്വകാര്യ വ്യക്തിയോട് 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഈ തുക ജയേഷന്റെ സുഹൃത്തായ ദിലീപിൻ്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ചെയ്യാനും ആവശ്യപ്പെട്ടു.

തുടർന്ന് വിവരം പരാതിക്കാരൻ കോട്ടയം വിജിലൻസ് വിഭാഗത്തെ അറിയിക്കുകയായിരുന്നു. വിജിലൻസ് സംഘം ഇന്ന് ഉച്ചതിരിഞ്ഞ് എത്തി ജയേഷനെ കയ്യോടെ പിടികൂടുകയായിരുന്നു.


.വിജിലൻസ് എസ്. പി. ബിനു ആറിന്റെ നിർദ്ദേശപ്രകാരം ഡിവൈ എസ് പി പി.വി. മനോജ് കുമാർ, സി.ഐ. മനു വി നായർ, എ. എസ്‌. ഐ മാരായ അനിൽകുമാർ, അരുൺ ചന്ദ്, രജീഷ് കുമാർ, രാജേഷ് കെ.പി., ജോഷി എന്നിവരുൾപ്പെട്ട സംഘമാണ് ജയേഷിനെപിടികൂടിയത്. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments