മുനമ്പം സമരസമിതി നേതാക്കൾ പാലായിലെത്തി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയുമായി ചർച്ച നടത്തി. മുനമ്പം ഭൂ സംരക്ഷണസമിതി രക്ഷാധികാരി ഫാദർ ആൻ്റണി സേവ്യർ, ചെയർമാൻ ജോസഫ് റോക്കി, സമ രസമിതി കൺവീനർ ജോസഫ് ബെന്നി എന്നിവരാണ് രാവിലെ എംപിയെ സന്ദർശിക്കാനെത്തിയത്. വീണ്ടും സർക്കാർ ഇട പെടൽ തേടിയാണ് മുനമ്പം സമരസമിതി ജോസ് കെ മാണിയെ കണ്ടത്.
.കേന്ദ്രസർക്കാർ വഖഫ് ബിൽ പാസാക്കുന്ന സമയം കേരള കോൺഗ്രസ് എം സ്വീകരിച്ച നിലപാട് ശ്രദ്ധ നേടിയിരുന്നു. പൂർണമായും ബില്ലിനെ പിന്തുണയ്ക്കാതെ ചില വകുപ്പുകളെയാണ് പിന്തുണച്ചത്. ട്രൈബ്യൂണലിന് മുൻപിൽ വരുന്ന വിഷ യങ്ങളിൽ അപ്പീൽ പോകാനുള്ള സാവകാശം ലഭിക്കണമെന്നും പാർട്ടി നിലപാടെടുത്തിരുന്നു. സമരം ഒരു വർഷത്തിലേ യ്ക്ക് എത്തുമ്പോഴാണ് സമരസമിതി വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത്. നിരാഹാരസമരം 268 ദിവസം ഇതി നോടകം പിന്നിട്ടു.
പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും സർക്കാർ ഇടപെടലിന് പിന്തുണയും ആവശ്യപ്പെട്ടാണ് നേതാക്കൾ പാലാ യിലെത്തിയത്. ചർച്ച മുക്കാൽ മണിക്കൂറോളം നീണ്ടു. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിലവിൽ സമർപ്പിച്ചിട്ടുണ്ട്. ഒക്ടോ ബറിൽ സമരം ഒരു വർഷം പിന്നിടും. 600-ലധികം വരുന്ന കുടുംബങ്ങളുടെ ജിവിത പ്രശ്‌നം പരിഹരിക്കണമെന്നുമാണ് സമി തി ആവശ്യപ്പെട്ടത്. വായ്‌പയെടുക്കാനോ മറ്റോ അവസരം ലഭിക്കാതെ നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിലാണ്. വിഷ യംവീണ്ടും ശ്രദ്ധയിൽപെടുത്തുമെന്ന് ജോസ് കെ മാണി എംപി ഉറപ്പ് നല്കിയതായി ഫാ. ആൻ്റണി സേവ്യർ പറഞ്ഞു.
മുനമ്പം വിഷയത്തിൽ എത്രയും വേഗം പരിഹാരം കാണാൻ സർക്കാരുമായി ബന്ധപ്പെടണമെന്നാണ് സമരസമിതി ആവ ശ്യപ്പെട്ടതെന്ന് എംപി പറഞ്ഞു. വിഷയം ചർച്ചചെയ്തു. മുഖ്യമന്ത്രിയുമായും മറ്റ് വകുപ്പുകളുമായും ബന്ധപ്പെട്ട് പ്രശ്‌നപരി ഹാരത്തിന് കേരള കോൺഗ്രസ് എം ശ്രമിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments