ഈരാറ്റുപേട്ടയിൽ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. വട്ടക്കയം വരിക്കാനിക്കുന്നേല്‍ സഹില്‍, ഇളപ്പുങ്കല്‍ പുത്തുപ്പറമ്പില്‍ യാമിന്‍ എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 10.15 മണിയോടു കൂടി ഈരാറ്റുപേട്ട ടൗണിന് സമീപം അങ്കാളമ്മൻ കോവിലിലേക്ക് ഇറങ്ങുന്ന റോഡിൽ വച്ചാണ് ഇവരെ പിടികൂടിയത്.
.KL 07 BW 7745 നമ്പർ ഷെവർലെറ്റ് കാറിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കൽ നിന്നും 4.64 ഗ്രാം MDMA കണ്ടെത്തി. ഈരാറ്റുപേട്ട എസ് എച്ച് ഓ കെ.ജെ തോമസ്, SI സന്തോഷ് TB, ASI ജയചന്ദ്രന്‍, CPO മാരായ രാജേഷ് TR , സുധീഷ് AS എന്നിവര്‍ ചേര്‍ന്നാണ് പ്രതികള അറസ്റ്റ് ചെയ്തത് , പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
.
വാ
ട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments