എലിക്കുളം പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മങ്കു ത്തൻ-കാപ്പു കയം ഗ്രാമീണ റോഡ് ഗതാഗത യോഗ്യമാക്കി മാണി സി. കാപ്പൻ എം.എൽ.എ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപാ ഉപയോഗിച്ചാണ് ഈ റോഡിന്റെ കോൺക്രീറ്റിങ്ങ് പൂർത്തിയാക്കിയത്.
പഞ്ചായത്തംഗമായ ആശമോൾ റോയി ഈ റോഡിന്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.
.അൻപതിലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ റോഡിലൂടെ ചെറുവാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെടാതെ പോകാൻ സാധിക്കുന്നതിൽ നാട്ടുകാർ സന്തോഷത്തിലാണ്. കൂടാതെ മല്ലികശ്ശേരിയിൽ നിന്നും യാത്ര തിരക്കുകളില്ലാതെ കാപ്പുകയത്ത് എത്തുവാനും സാധിക്കുമെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.
.നഗരങ്ങൾക്കൊപ്പം ഗ്രാമങ്ങളും വളരട്ടെ എന്നാണ് തന്റെ കാഴ്ചപ്പാടെന്നും ഇത്തരം പ്രദേശങ്ങളിൽ വികസനമെത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും റോഡ് ഉദ്ഘാടനം ചെയ്ത മാണി സി. കാപ്പൻ പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് മെമ്പർ ആശാ റോയി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ മാത്യൂസ് പെരുമനങ്ങാട്ട്, സാബിച്ചൻ പാംബ്ളാനി, ഡോ.ജോ കോക്കാട്ട്, ടോമു ജോസ് ചൂനാട്ട്, ബിജു കോക്കാട്ട് എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments