Latest News
Loading...

പുത്തൻ തലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കുവാൻ ബോധവൽക്കരണവുമായി പഴയ തലമുറ



പുതിയ തലമുറയെ ലഹരിയിൽ നിന്നും മുക്തമാക്കുവാൻ ബോധവൽക്കരണവുമായി പെൻഷനേഴ്സ് സമൂഹം മാതൃകയാകുന്നു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ  സംസ്ഥാനമൊട്ടാകെ ലഹരി വിരുദ്ധ ബോധവൽക്കരണ
വുമായി രംഗത്തിറങ്ങിയി
രിക്കുകയാണ്. കേരളമൊട്ടാകെ ബ്ലോക്ക് തലങ്ങളിൽ നടത്തിയ കൂട്ട നടത്തം ശ്രദ്ധേയം ആവുകയാണ്. കുട്ടികളെയും യുവാക്കളെയും കാർന്നുതിന്നുന്ന ക്യാൻസറായി മാറുന്ന ലഹരിയെ നിർമ്മാർജ്ജനം  ചെയ്യേണ്ടത് നമ്മുടെ കടമയാണ് എന്ന്  മുൻസിപ്പൽ ചെയർപേഴ്സൺ തോമസ് മീറ്റർ പറഞ്ഞു. 



.കെ എസ് എസ് പി യു ളാലം ബ്ലോക്ക് കമ്മിറ്റിയുടെയും ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ കൂട്ട നടത്തം ഫ്ലാഗ് ഓഫ് ചെയ്തു പ്രസംഗിക്കുയാ
യിരുന്നു അദ്ദേഹം. ളാലം ബ്ലോക്ക് പ്രസിഡണ്ട് പി എം തോമസ് പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. കെ എസ്‌ എസ്‌ പി യു മുൻ ജില്ലാ പ്രസിഡണ്ട് ജോസഫ് മൈലാടിയിൽ മുഖ്യപ്രഭാഷണം നടത്തി. 


.ടൗൺ ബ്ലോക്ക് പ്രസിഡണ്ട് പി വി സോമശേഖരൻ നായർ, ളാലം ബ്ലോക്ക് സെക്രട്ടറി കെ ജി വിശ്വനാഥൻ, ടൗൺ ബ്ലോക്ക് സെക്രട്ടറി എം എൻ രാജൻ, മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടിജെ എബ്രഹാം തോന്നക്കര, ജോസ് എബ്രഹാം പന്തനാനിൽ സി ഐ ജെയിംസ് എന്നിവർ പ്രസംഗിച്ചു. പാലാ ഗവ. ആശുപത്രി ജംഗ്ഷനിൽ നിന്നും ആരംഭിച്ച കൂട്ട നടത്തം ളാലം പാലം ജംഗ്ഷനിൽ സമാപിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments