രാമപുരം... കൊണ്ടാട് - കൊക്കരണിക്കാവ് ക്ഷേത്രത്തിലേക്കുള്ള റോഡ് ഉദ്ഘാടനത്തിന് എത്തിയ മാണി സി. കാ പ്പൻ എം.എൽ.എയെ നൂറുക്കണക്കിന് സ്ത്രീകൾ താലപ്പൊലിയേന്തി സ്വീകരിച്ചാനയിച്ചത് കൗതുക കാഴ്ചയായി. പുണ്യ മാസമായ കർക്കിടക നാളിൽ ഈ റോഡ് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രാമപുരം നാലമ്പലക്ഷങ്ങൾ പിൽഗ്രിം ടൂറിസം മാപ്പിൽ പ്പെടുത്തി പ്രദേശത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യമെന്നും മാണി സി. കാപ്പൻ പറഞ്ഞു.
.എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപാ ഉപയോഗിച്ചാണ് റോഡ് പൂർത്തിയാക്കിയത്. ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന റോഡ് ടാറിംഗ് നടത്തിയതിൽ ക്ഷേത്രഭാരവാഹികൾക്കും ഭക്തജനങ്ങൾക്കുമുള്ള സന്തോഷമാണ് റോഡ് ഉദ്ഘാടനം ഉത്സവപ്രതീതിയിലാക്കിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments