Latest News
Loading...

ഓൾ കേരള ഇംഗ്ലീഷ് പ്രസംഗ മത്സരം നടത്തപ്പെട്ടു



കടനാട് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപകനും പി ജി ടി എ സ്റ്റേറ്റ് കൗൺസിലറും ആയിരുന്ന ജിമ്മി ജോസ് ചീങ്കല്ലിൽ സാറിന്റെ സ്മരണാർത്ഥം ഓൾ കേരള ഇംഗ്ലീഷ് പ്രസംഗ മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്ന്‌ 51 മത്സരാർത്ഥികൾ പങ്കെടുത്തു.
 മത്സരത്തിനുശേഷം സ്കൂൾ അസി.മാനേജർ റവ.ഫാദർ ജോസഫ് അട്ടങ്ങാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം കോട്ടയം എം.പി  ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു.


 പാലാ എംഎൽഎ മാണി.സി.കാപ്പൻ മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ വിവിധ സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു പഞ്ചായത്ത് പ്രസിഡണ്ട് ജിജി തമ്പി, വാർഡ് മെമ്പർ ഉഷാ രാജു, പ്രിൻസിപ്പൽ സെബാസ്റ്റ്യൻ തെരുവിൽ, പി ടി എ പ്രസിഡണ്ട് സിബി അഴകൻ പറമ്പിൽ,  ഹെഡ്മാസ്റ്റർ അജി വി. ജെ, പി ജി  ടി എ പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് എന്നിവർ സംസാരിച്ചു. 



ഒന്നാം സമ്മാനം വയനാട് ജില്ല മാനന്തവാടി എം ജി എം എച്ച്എസ്എസിലെ നെഹല ഫാത്തിമായും, രണ്ടാം സ്ഥാനം  പ്ലാശനാൽ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൂളിലെ ആത്മജ നിഷാന്ത്, മൂന്നാം സ്ഥാനം കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ മരിയറ്റ് ജോമോനും, അരുവിത്തറ സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ഗ്രേഷ്യൻ ജോയും പങ്കിട്ട് എടുത്തു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 51 മത്സരാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments