Latest News
Loading...

'സ്ത്രീകളുടെ സുരക്ഷയും , ഉന്നതിയും ഉറപ്പാക്കുന്നതിന് ഐക്യമുന്നണി സർക്കാർ വരണം'



പാലാ :ഇടതുപക്ഷ സർക്കാരിന്റെ ഭരണവൈകല്യം കേരളത്തെ താറുമാറാക്കിയ സാഹചര്യത്തിൽ സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉൾപ്പെടെ കേരളത്തിന്റെ സ്വത്വം വീണ്ടെടുക്കുവാൻ ഒരേയൊരു മാർഗ്ഗം ഐക്യ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വരുക എന്നുള്ള താണെന്നും അതിനായുള്ള പോരാട്ടത്തിൽ മഹിള കോൺഗ്രസ്‌ മുന്നിൽ നിൽക്കുമെന്നും അഡ്വ. ജെബി മേത്തർ. മഹിള കോൺഗ്രസ്‌  'സാഹസ്' 'യാത്രയ്ക്ക്   പാലാ മണ്ഡലം കമ്മിറ്റി  നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാജ്യസഭ എം. പി. കൂടിയായ   ജെബി മേത്തർ. പാലാ കോ -ഓപ്പറേറ്റിവ് എംപ്ലോയീസ് ഓഡിറ്റോറിയത്തിൽ കൂടിയ സ്വീകരണ സമ്മേളന ത്തിൽ നൂറു കണക്കിന് പ്രവർത്തകരും നേതാക്കളും പങ്കെടുത്തു.

       

.മഹിള കോൺഗ്രസ്‌ നിയോ. മണ്ഡലം പ്രസിഡന്റ്‌ ആനി ബിജോയ്‌, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് എൻ. സുരേഷ്, പ്രൊഫ. സതീഷ് ചൊള്ളാനി, മായ രാഹുൽ,തോമസുകുട്ടി നേച്ചിക്കാട്ട്, ലീലാമ്മ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

     കേന്ദ്ര ശാസ്ത്ര -സാങ്കേതിക മന്ത്രാലയം വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ ഇൻസ്പിരേഷൻ അവാർഡ് ജേതാവ് മാസ്റ്റർ അജിൻ ബെന്നിയെ ചടങ്ങിൽ ആദരിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments