എൻ ഹരിയെ ആലപ്പുഴ മേഖല പ്രസിഡണ്ട് ആയി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നോമിനേറ്റ് ചെയ്തു.
ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകൾ ഉൾപ്പെടുന്നതാണ് ആലപ്പുഴ മേഖല .
നിലവിൽ ബിജെപി എറണാകുളം മേഖലാ പ്രസിഡണ്ടായിരുന്നു.
ബിജെപിയുടെ മുൻ കോട്ടയം ജില്ലാ പ്രസിഡണ്ട് ആയിരുന്നു.
.നിരവധി ആയിട്ടുള്ള സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത എൻ ഹരി ABVP എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് സംഘടന പ്രവർത്തനം ആരംഭിക്കുന്നത്.
യുവമോർച്ച പള്ളിക്കത്തോട് പഞ്ചായത്ത് കൺവീനർ, യുവമോർച്ച പുതുപ്പള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി,യുവമോർച്ച കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് , സംസ്ഥാന സെക്രട്ടറി, ബിജെപിയുടെ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ അധ്യക്ഷൻ, സംസ്ഥാന സമിതി അംഗം , എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ ബിജെപി എറണാകുളം മേഖല പ്രസിഡണ്ട് ആയിരുന്നു.
.4 തവണ നിയമസഭാ ഇലക്ഷൻ കാൻഡിഡേറ്റ് ആയിട്ടുണ്ട്. പഴയ വാഴൂർ നിയോജകമണ്ഡലം [ഇന്നത്തെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം ], പാലാ നിയോജക മണ്ഡലം, പാല ഉപതെരഞ്ഞെടുപ്പ്, പുതുപ്പള്ളി നിയോജക മണ്ഡലം എന്നിവിടങ്ങളിൽ ബിജെപി സ്ഥാനാർഥിയായി ജനവിധി തേടി.
ഇപ്പോൾ ബിജെപി ഭരിക്കുന്ന പള്ളിക്കത്തോട് പഞ്ചായത്തിൽ 10 കൊല്ലം ബിജെപി പഞ്ചായത്ത് അംഗമായിരുന്നു. പള്ളിക്കത്തോട്ടിലെ ആദ്യ ബിജെപി അംഗവും എൻ. ഹരിയാണ്.
പള്ളിക്കത്തോട് തെക്കേപ്പറമ്പിൽ P K നാരായണൻ നായരുടയും C R സരസമ്മയുടെയും മകൻ
ഭാര്യ: സന്ധ്യാ ഹരി
മക്കൾ അമൃത, സംവൃത
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments