Latest News
Loading...

ഹോട്ടൽ ഗ്രാൻഡ് കോർട്ട് യാർഡ് ഉദ്ഘാടനം ചെയ്തു



പാലായുടെ ഹൃദയഭാഗത്ത്, സെൻ്റ് തോമസ് പ്രസിന് സമീപം  ഹോട്ടൽ ഗ്രാൻഡ് കോർട്ട് യാർഡ് ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു .  വിദ്യാഭ്യാസ ആവശത്യനായി Ill T, ബ്രില്ലിയ്റ്, ചാവറ സ്കൂൾ, ചുണ്ടച്ചേരി കേളേജ് തുടങ്ങിയവയും പാലാ മെഡിസിറ്റിയും വന്നതോടെ ഇത്തരം ബ്രഹത്ത് സ്ഥാപനങ്ങളുടെ ആവശ്യം പാലായ്ക്ക് വർദ്ധിച്ചുവെന്നും ഹോട്ടൽ ഗ്രാൻ്റ് കോർട്ട്യാഡ്കാല ഘട്ടത്തിൻ്റെ ആവശ്യമാണെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു. .മാണി സി കാപ്പൻ MLA ഭദ്രദീപം തെളിച്ചു. വലിയ മുതൽ മുടക്കിൽ ഉന്നത നിലവാരത്തിൽ ഗ്രാൻ്റ് കോർട്ട് യാർഡ് പാലായിൽ സ്ഥാപിച്ചതിൽ പാർട്ട്ണേഷ്സിനെ മാണി സി കാപ്പൻ അഭിനന്ദിച്ചു. 


പാലായുടെ കാലഘട്ടത്തിൻറെ ആവശ്യം കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തിട്ടുള്ള അഞ്ച് നിലകളിലായി വെജിറ്റേറിയൻ റെസ്റ്റോറൻറ് , നോൺ വെജിറ്റേറിയൻ റസ്റ്റോറൻറ്, 27 ലക്ഷ്വറി റൂമുകൾ, 3 ഹാളുകൾ എന്നിവ അടങ്ങിയ, പാർക്കിംഗ് സൗകര്യത്തോടുകൂടിയാണ് ഹോട്ടൽ ഗ്രാൻ്റ് കോർട്ട് യാർഡ്.



താമസത്തിനും ഭക്ഷണത്തിനും പ്രാധാന്യം കൊടുത്തിട്ടുള്ള ഡിസൈനാണ് ഇതിൽ ഉള്ളത്. ഇതിന് ഏകദേശം 50,000 സ്ക്വയർഫീറ്റ് വിസ്തീർണ്ണം ഉണ്ട്. 460 ഓളം പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള വിശാലമായ മോഡേൺ സൗകര്യമാണ് കേർട്ട്യാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ഏറ്റവും ലക്ഷ്യൂറിയസ് ആയിട്ടുള്ള മുറികളാണ് സംവിധാനം ചെയ്തിരിക്കുന്നത്.
പാലായുടെ യശസ്സും, താൽപര്യവും മുൻനിർത്തിയാണ് എല്ലാ ഡിസൈനും രൂപീകരിച്ചിരിക്കുന്നത്.
പാലായുടെ വളർച്ചയ്ക്കും പാലാക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ സംരംഭം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.


.മുനിസിപ്പൽ ചെയർമാൻ ശ്രീ.തോമസ് പീറ്റർ, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ Ex MP, ഫാദർ രജത്ത് വലിയ മംഗലത്ത്, പാട്ണർമാരായ ജോസ് അഗസ്റ്റ്യൻ കുഴിക്കാട്ടുചാലിൽ, ബിജി ചാക്കോ മൈലാടൂർ, ബൈജു കൊല്ലംപറമ്പിൽ, ലാലിച്ചൻ ജോർജ്, പ്രഫസർ . ലോപ്പസ് മാത്യു, ബിജോയ് (KHRA) റോസ് ആൻബിജി, ജിസ് ആൻബിജി, ഡോക്ടർ രൂപ ജോസ്, ഡോക്ടർ വർഷ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments