Latest News
Loading...

വീട് കത്തി നശിച്ചു



പൂഞ്ഞാർ തെക്കേക്കര ഇടമലയിൽ വീട് കത്തി നശിച്ചു. കോവൂർ സുഗദമ്മയുടെ വീടാണ് തിങ്കളാഴ്ച 12 മണിയോടെ കത്തിനശിച്ചത്. സുഗദമ്മയും മകൻ അനീഷുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇരുവരും വീട്ടിലില്ലായിരുന്ന സമയത്താണ് തീ പിടിച്ചത്.

 



.വീടിന്റെ കതകും ജനലും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. അടുക്കളയിലെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട അഗ്നിരക്ഷാ സേന ഇടമല വരെയെത്തിയെങ്കിലും വീടിന് സമീപത്തേയ്ക്ക് ഇവരുടെ വാഹനം ചെല്ലാൻ സാധിക്കാത്തതിനാൽ അപകടത്തിന്റെ വ്യാപ്തി കൂട്ടി. 


.
അര കിലോമീറ്റർ നടന്നാണ് അഗ്നിരക്ഷാ സേനംഗങ്ങൾ സംഭവസ്ഥലത്തെത്തിയത്. ഉച്ചയോടെ വലിയ സ്ഫോടന ശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഈരാറ്റുപേട്ട പോലീസും സംഭവം സ്ഥലത്ത് എത്തി.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments