കോട്ടയം ഈരയിൽ കടവിൽ ബൈപ്പാസിൽ നിന്നും എക്സൈസ് സംഘം ഹാഷിഷ് ഓയിൽ പിടികൂടി. കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ മൂലേടം ഗസ്റ്റ് ഹൗസ് ഭാഗത്ത് വെടുകയിൽ വീടുകയിൽ വീട്ടിൽ അർജുൻ വി,, തൊണ്ടിൽ കരോട്ട് വീട്ടിൽ അനൂപ് കുമാർ എന്നിവരാണ് അറസ്റ്റിൽ ആയത്. എറണാകുളത്ത് നിന്നാണ് ഇവർ ഹാഷിഷ് എത്തിച്ചത്. എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടു മണിയോടുകൂടിയാണ് സംഭവം. പരിശോധനയുടെ ഭാഗമായി ഈരയിൽ കടവ് ബൈപ്പാസ് വഴി വന്നപ്പോഴാണ് സംശയാസ്പദമായ രീതിയിൽ യുവാവിനെ കണ്ടത് തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് യുവാവിന്റെ പക്കൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെത്തുന്നത്. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുന്നു
.ഈരയിൽ കടവ് ബൈപ്പാസ് കേന്ദ്രീകരിച്ച് ലഹരി ഉപയോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് എക്സൈസ് സംഘം പരിശോധന ശക്തമാക്കിയത്.
എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് ഇൻസ്പെക്ടർ മനോജ് ടി ജെ, സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ അമൽദേവ്,
അജയ് ചന്ദ്രൻ, അനസ്, വനിത സിവിൽ ഓഫീസർ രജനി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments