സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ ജനങ്ങളിലേക്ക് കൂടുതലായി എത്തേണ്ടതുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
ബോധവത്ക്കരണ പരിപാടികളിലൂടെ പദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് കൂടുതലായി ലഭ്യമാക്കാനാകുമെന്നും
അദ്ദേഹം പറഞ്ഞു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ കോട്ടയം ഫീല്‍ഡ് ഓഫിസ് സംഘടിപ്പിച്ച ദ്വിദിന സംയോജിത ബോധവത്ക്കരണ പരിപാടിയും ഫോട്ടോ പ്രദര്‍ശനവും ഏറ്റുമാനൂര്‍ ക്രിസ്തുരാജ ചര്‍ച്ച് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം അധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫിസര്‍ ജൂണി ജേക്കബ്, നാഷനല്‍ ആയുഷ് മിഷന്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. അര്‍ച്ചന ചന്ദ്രന്‍, ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ടി. സരിന്‍ ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂര്‍ നഗരസഭ, ഐസിഡിഎസ് കോട്ടയം പ്രോഗ്രാം സെല്‍ , ജില്ലാ ഹോമിയോ ആശുപത്രി, തപാല്‍ വകുപ്പ് ,വനിത പോലീസ് സെല്‍ , ഫയര്‍ & റസ്‌ക്യൂ , എക്‌സൈസ് ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പൊതുജനങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ആധാര്‍ സേവനങ്ങള്‍, വനിതാ പോലീസ് സെല്‍ അവതരിപ്പിക്കുന്ന സ്ത്രീകള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലനം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ആരോഗ്യ സെമിനാറുകള്‍, ഫയര്‍ & റസ്‌ക്യൂ വിഭാഗത്തിന്റെ പരിശീലനം, ന്യൂട്രീഷന്‍ സെമിനാറുകള്‍, എക്‌സിബിഷന്‍, ഗാനമേള , പ്രശ്‌നോത്തരികള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി. പ്രവേശനം സൗജന്യമാണ്. പരിപാടി 30.07.25 സമാപിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments