ഈരാറ്റുപേട്ടയ്ക്ക് സമീപം ആറാംമൈലിൽ മീനച്ചിലാറ്റിൽ മുങ്ങിത്താഴ്ന്ന പെൺകുട്ടിയെ രക്ഷപെടുത്തി. ആറാം മൈൽ കൊണ്ടൂർ സ്വദേശിനിയായ 18 വയസുകാരിയാണ് അപകടത്തിൽപെട്ടത്. ആറാം മൈലിലെ ചെക്ക് ഡാമിന് താഴെ കുളിക്കാനിറങ്ങവെ വെള്ളത്തിൽ അകപ്പെടുകയായിരുന്നു.
അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ടീം എമർജൻസി പ്രവർത്തകനായ അഷ്റഫുകുട്ടിയാണ് വെള്ളത്തിൽ നിന്നും കുട്ടിയെ പുറത്തെടുത്തത്. പ്രഥമശുശ്രൂഷ നല്‌കിയ ശേഷം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഈരാറ്റുപേട്ട ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.
(പ്രാഥമികവിവരങ്ങൾ)
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments