അന്തരിച്ച കേരള മുൻമുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ ഒരു ജനകീയനേതാവും കമ്യൂണിസ്റ്റ് തത്വങ്ങളിൽ ഉറച്ചു നിന്ന വ്യക്തിത്വവുമായിരുന്നുവെന്ന് സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ്. വി.എസ്. ഫ്രാൻസിസ് തിരുമേനി പറഞ്ഞു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പശ്ചിമഘട്ട മലനിരകളിലെ പാറമടകൾക്കെതിരെ സമരം നയിക്കാൻ അദ്ദേഹം മേലുകാവിൽ എത്തിയത് ജനകീയ വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു.
.ഭരണാധികാരി എന്ന നിലയിൽ ജനകീയ പ്രശ്നങ്ങളെ അദ്ദേഹം സ്വതസിദ്ധാമായ ശൈലിയിൽ നിരീക്ഷിക്കുകയും വിമർശനവിധേയമാക്കുകയും ചെയ്തുവന്നു. വികസനവിരുദ്ധതയ്‌ക്കെതിരെ ശക്തമായ നിലപാടുകൾ എടുക്കുന്നതിനും അദ്ദേഹം സധൈര്യം പ്രവർത്തിച്ചിരുന്നു.
അദ്ദേഹത്തിൻ്റെ ദേഹവിയോഗത്തിൽ സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ അനുശോചനം അറിയിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതായും ബിഷപ്പ് അറിയിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments