രാമപുരം: ഈ വർഷത്തെ നാലമ്പല തീർത്ഥാടന കാലത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് നാലമ്പലങ്ങളിൽ അനുഭവപ്പെട്ടത്. വെളുപ്പിന് 4 മണി മുതൽ ഭക്തജനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു.
.പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ ഇന്ന് ദർശനത്തിനെത്തി. രാവിലെ 10 മണിയോടെ രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെത്തിയ അദ്ദേഹം ക്ഷേത്രത്തിനുള്ളിൽ കയറി പ്രദക്ഷിണം വച്ച് വഴിപാടുകൾ കഴിച്ച് മേൽശാന്തിയിൽ നിന്നും പ്രസാദവും സ്വീകരിച്ച് ഉപദേവ ക്ഷേത്രങ്ങളിലും ദർശനം നടത്തിയതിനു ശേഷം അദ്ദേഹം നേരെ പോയത് അന്നദാന ഹാളിലേയ്ക്കായിരുന്നു.
കുറച്ച് സമയം ഭക്തജനങ്ങൾക്ക് അന്നദാനം വിളമ്പി കൊടുത്തതിന് ശേഷം അന്നദാനവും കഴിച്ചാണ് മടങ്ങിയത്. പ്രമുഖ കോൺഗ്രസ്സ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ






0 Comments