Latest News
Loading...

രണ്ടു ബസ് കാത്തിരുപ്പു കേന്ദ്രങ്ങൾക്കായി 10 ലക്ഷംരൂപ


അന്തർ ദേശീയ തീർത്ഥാടന കേന്ദ്രമായ അൽഫോൻസാ കബറിടം ഉൾപ്പെടുന്ന തിരക്കേറിയ ഭരണങ്ങാനത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും, തീർത്ഥാടകരുടെയും യാത്രക്കാരുടെയും ദുരിതത്തിന് അറുതിയാവുകയാണ്.

ഭരണങ്ങാനത്ത് - പാലാ ഭാഗത്തേക്കും, ഈരാറ്റുപേട്ട ഭാഗത്തേക്കും രണ്ട് വെയിറ്റിംഗ് ഷെഡുകൾ പണിയുന്നതിനു ഫ്രാൻസിസ് ജോർജ് എം.പി 10 ലക്ഷം രൂപാ അനുവദിച്ചു.



.കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്ന് മെമ്പർ റെജി വടക്കേമേച്ചേരി അറിയിച്ചു. വർഷങ്ങളായി മഴയത്തും വെയിലത്തും ബസ് കാത്ത് കട വരാന്ത കളിലും റോഡരികിലും നിൽക്കുന്ന യാത്രക്കാരുടെ ദയനീയ അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാവുകയാണ്.



.
ഫണ്ട്‌ അനുവദിച്ച ഫ്രാൻസിസ് ജോർജ് എംപി യെ ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ബീനാ ടോമി,പഞ്ചായത്ത് മെമ്പറുമാരായ ലിസിസണ്ണി,റെജി മാത്യു, കേരളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് റിജോ ഓരപ്പുഴയ്ക്കൽ എന്നിവർ അഭിനന്ദിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments