പാലാ : കഴിഞ്ഞ ഏഴു വർഷമായി ഫയർ സേഫ്റ്റി ഉറപ്പാക്കാതെ ജനറൽ ആശു പത്രി കെട്ടിടങ്ങൾ പ്രവർത്തിക്കാനിടയായ കാര്യം സമഗ്രമായി അന്വേഷിച്ച് അപാകതകൾ കണ്ടെത്തി പരിഹരിച്ച് രോഗികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി .സി .തോമസ് സർക്കരിനോടാവശ്യ പ്പെട്ടു .ആശുപത്രി നിർമാണത്തിലും ഇലക്ട്രിക് വർക്കിലും കണ്ടെത്തിയിരിക്കുന്ന അപാകതകൾ ഉടൻ പരിഹരിയ്ക്കണമെന്നും ആശു പത്രിവക സ്ഥലം അളന്ന് അതിരുകൾ സ്ഥാപിച്ചു കൈയേറ്റം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . പോരായ്മകൾ പരിഹരിക്കുന്നതിനു പകരം ചൂണ്ടിക്കാണിക്കുന്നവരെ പുലഭ്യം പറയുന്നത് അപഹാസ്യമാണെന്ന് പി.സി തോമസ് അഭിപ്രായപ്പെട്ടു.
പാർട്ടി നിയോജകമണ്ഡലം കമ്മിറ്റി യോഗം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പി .സി തോമസ് .പ്രസിഡന്റ് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടറി ജനറൽ ജോയി അബ്രാഹം ,ജില്ലാപ്രസിഡന്റ് ജെയ്സൺ ജോസഫ് ,തോമസ് ഉഴുന്നാലിൽ , ജെയിംസ് മാത്യു തെക്കേൽ , മൈക്കിൾ പുല്ലുമാക്കൽ ,തങ്കച്ചൻ മണ്ണൂശ്ശേരി ,ഷിബു പൂവേലിൽ ,മത്തച്ചൻ പുതിയിടത്തുചാലിൽ ,ബാബു മുകാല ,ക്യാപ്റ്റൻ ജോസ് കുഴികുളം ,ജോയി കോ ലത്ത് ,ജോബി കുറ്റിക്കാട്ട് ,ജോഷി വട്ടക്കുന്നേൽ ,നിതിൻ .സി .വടക്കൻ ,ജോസ് വടക്കേക്കര ,ജോസ് ആനക്കല്ലുങ്കൽ ജിമ്മി വാഴം പ്ലാക്കൽ ,റിജോ ഒരപ്പൂഴിക്കൽ ,മാത്യു കേളപ്പനാൽ ,എ .എസ്.സൈമൺ ,ഷാജി വെള്ളാപ്പാട്ട് ,
.തോമസ് പാലക്കുടി ,റെജി മിറ്റത്താനി ,മാത്യുക്കുട്ടി വട്ടക്കാനൽ ,മാത്യുക്കുട്ടി തെങ്ങുംപിള്ളി ,കെ .സി കുഞ്ഞുമോൻ ,പി. കെ .ബിജു ,ജോസ് പ്ലാശ നാൽ ,ജോയി കുന്നപ്പള്ളി, ആലിക്കുട്ടി തലനാട് ,ജോബി നമ്പുടാകം ,ജസ്റ്റിൻ പാറപ്പുറം ,തോമസ് താളനാനി, ജയിംസ് ചടയനാക്കുഴി,ടോം കണി യാരശ്ശേരി ,ജിനു ജോർജ് ,ബോബി ഇടപ്പാടി ,അഗസ്റ്റിൻ അരീപ്പറമ്പിൽ ,സെബിൻ കണ്ടത്തിൽ ,കുട്ടിച്ചൻ ചാവറനാനിക്കൽ ,റോണി മൂക്കൻതോട്ടം ,രാജു ചക്കാല , എസ്.മോഹൻകുമാർ ,ജോസ് പുളിക്കൽ തുങ്ങിയവർ പ്രസംഗിച്ചു .
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments