Latest News
Loading...

അൽഫോൻസാമ്മ തിരുന്നാളിന് കൊടിയേറി



ഭരണങ്ങാനത്ത് വി.അൽഫോൻസാമ്മയുടെ തിരുന്നാളിന് കൊടിയേറി.  ഇനി പത്തു ദിവസം ആത്മീയതയുടെ  ആഘോഷങ്ങൾ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ്  കർമം നിർവഹിച്ചു.തുടർന്ന് മാർ മാത്യു അറയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.

തിരുനാൾ ദിനങ്ങളിൽ വിവിധ ബിഷപ്പുമാർ വിശുദ്ധ കുർബാന അർപ്പിച്ച്  സന്ദേശം നൽകും.28നാണ് പ്രധാന തിരുനാൾ .ഇന്നുമുതൽ 26 വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ചിന്റെ വിശുദ്ധ കുർബാന ശേഷം ജപമാല പ്രദക്ഷണം ഉണ്ടായിരിക്കും 27 ന് വൈകുന്നേരം ദേവാലയത്തിൽ നിന്നും അൽഫോൻസാമ്മയുടെ മഠത്തിലേക്ക് ജപമാല പ്രദക്ഷിണം നടക്കും.

 
28ന് രാവിലെ ഏഴിന് നേർച്ച അപ്പം വെഞ്ചരിപ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നിർവഹിക്കും.10 30ന് മാർ ജോസഫ് കല്ലറങ്ങാട് തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും തുടർന്ന് ഉച്ചയ്ക്ക് 12 30ന് തിരുനാൾ പ്രദക്ഷിണം നടക്കും.തിരുനാൾ ദിനങ്ങളിൽ പുലർച്ചെ 5:30 മുതൽ രാത്രി 7 വരെ ദേവാലയത്തിൽ തുടർച്ചയായി വിശുദ്ധ കുർബാന ഉണ്ടായിക്കും


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments