ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച ഭരണകൂട ഭീകരതയ്ക്കെതിരെ ആം ആദ്മി പാർട്ടി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ തെക്കേക്കര ടൗണിൽ പ്രതിഷേധ സമ്മേളനം നടത്തി. ആം ആദ്മി പാർട്ടി സ്റ്റേറ്റ് വർക്കിംഗ് പ്രസിഡണ്ട് ഡോക്ടർ സെലിൻ ഫിലിപ്പ് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു
.പാർട്ടി നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ ഷിബി ജേക്കബ് കളപ്പുരക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിമ്മിച്ചൻ തകിടിയേൽ, ജോസ് കുഞ്ഞ് കാരക്കാട്, ഷാജു ജോസ് തറപ്പേൽ എന്നിവർ പ്രസംഗിച്ചു. സെബാസ്റ്റ്യൻ തോമസ് കളപ്പുരക്കൽ പറമ്പിൽ, ജോബി കല്ലറയ്ക്കൽ ജോയിച്ചൻ ഞരളക്കാട്ട്, നോബി മാടപ്പള്ളി, സോജൻ വാഴയിൽ എന്നിവർ നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments