കുറുമണ്ണ്, പിഴക്, മാനത്തൂർ, നീലൂർ ,കടനാട് തുടങ്ങിയ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം അതിരൂക്ഷമായി. സ്കൂൾ കുട്ടികൾ അടക്കമുള്ള വഴിയാത്രക്കാർ ബുദ്ധിമുട്ട് അനുഭവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.കടനാട് പഞ്ചായത്തിനോട് നാട്ടുകാർ പലവട്ടം പരാതി ഉന്നയിച്ചിട്ടും നടപടിആയില്ല. കടനാട് പഞ്ചായത്ത് ഭരണസമിതിയോ പ്രതിപക്ഷമായ കോൺഗ്രസോ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും.കോൺഗ്രസ് ഇവിടെ കാഴ്ചക്കാരുടെ റോളിലേക്ക് മാറിയെന്നും ബി ജെ പി കടനാട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
യോഗത്തിൽ ബി ജെ പി പഞ്ചായത്ത് അദ്ധ്യക്ഷൻ ജോഷിഅഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റെജിനാരായണൻ നീലൂർ വിഷയാവതരണം നടത്തി. സാജൻ കടനാട്, ജെയ്സൺ അറയ്ക്കേമഠം, ബേബി വെള്ളിലയ്ക്കാട്ട്, മധു വല്യാത്ത്, തുടങ്ങിയവർ പ്രസംഗിച്ചു. ജനങ്ങൾക്ക് വേണ്ടി ഒന്നുംചെയ്യാത്ത നോക്കുകുത്തിയായ പഞ്ചായത്തായി കടനാട് മാറിയെന്ന് ജോഷി അഗസ്റ്റിൻ പിന്നീട് പ്രസ്താവനയിൽ പറഞ്ഞു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments