കടനാട് ഐങ്കൊമ്പ് റോഡിൽ നടന്ന ഹിറ്റാച്ചി അപകടത്തിന് പിന്നിൽ ഗുണനിലവാരമില്ലാത്ത റോഡ് നിർമാണമാണെന്ന് ബി.ജെ.പി ആരോപിച്ചു. വലിയ അപകടത്തിന് വഴിയൊരുക്കിയ ഈ സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ അഴിമതിയും ദുഷ്‌ഭരണവുമാണ് പ്രധാനമായ കാരണമായതെന്ന് ബി.ജെ.പി കടനാട് പഞ്ചായത്ത് കമ്മിറ്റി ആരോപിക്കുന്നു. പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള ധനസഹായം ഉപയോഗിച്ച് നിർമിച്ച റോഡിന്റെ നിർമ്മാണത്തിൽ അഴിമതി നടന്നതായാണ് വിമർശനം.
.സിമന്റിൻ്റേയും മറ്റ് പ്രധാന നിർമ്മാണ സാമഗ്രികളുടേയും ഗുണനിലവാരം നിലനിൽക്കാതെ പണി നടത്തിയതായും പാർട്ടി ആരോപിക്കുന്നു. റോഡിന്റെ നിലവാരമില്ലായ്മ ആണ് ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നതിനുള്ള പ്രധാന കാരണമെന്ന് ബി.ജെ.പി വ്യക്തമാക്കി.ഈ സാഹചര്യത്തിൽ സംഭവത്തിൽ ഓംബുഡ്സ്മാൻ നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തണമെന്നും, റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
.കൂടാതെ, ഈ പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ കാലങ്ങളിൽ നടത്തിയിട്ടുള്ള എല്ലാ അഴിമതികളും വിജിലൻസ് ആൻ്റി കറപ്ഷൻ ബ്യൂറോ (VACB) വിശദമായി അന്വേഷിക്കണമെന്ന ആവശ്യവും പാർട്ടി മുന്നോട്ടുവയ്ക്കുന്നതായി ബിജെപി കടനാട് പഞ്ചായത്ത് പ്രസിഡൻറ് ജോഷി അഗസ്റ്റിൻ പ്രസ്താവനയിൽ വ്യക്തമാക്കി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments