Latest News
Loading...

വാഗമൺ റോഡിൽ വലിയ കല്ല് റോഡിൽ പതിച്ചു



തീക്കോയി വാഗമൺ റോഡിൽ കല്ലം കവലയ്ക്ക് സമീപം റോഡിരികിലിരുന്ന കൂറ്റൽകല്ല് റോഡിലേയ്ക്ക് പതിച്ചു. രാവി ലെ പത്തേമുക്കാലോടെയായിരുന്നു സംഭവം. റോഡരികിലെ പുരയിടത്തിലിരുന്ന കല്ലാണ് ഇളകി റോഡിൽ വീണത്. ഇന്നലത്തെ കനത്ത മഴയിൽ മണ്ണിളകി കല്ല് ഓടയിലേയ്ക്കും റോഡിലേയ്ക്കുമായി പതിക്കുകയായിരുന്നു.



 സംഭവസമയ ത്ത് റോഡിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കല്ല് വീണ് ഓടയുടെ കോൺക്രീറ്റ് ഭിത്തി ത കർന്നിട്ടുണ്ട്. വാഹനഗതാഗതത്തിന് തടസ്സമില്ല.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments