പാലായില്‍ വ്യാപാരിയെ വീണ്ടും തട്ടിപ്പിനിരയാക്കാന്‍ ശ്രമം. കുപ്രസിദ്ധി നേടിയ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിനുള്ള ശ്രമമാണ് പാലാ പോലീസ് പരാജയപ്പെടുത്തിയത്. പാലായില്‍ ബിസിനസുകാരനായ രാജു ആലക്കപള്ളിയെയാണ് ബോംബെ ടെലികോം സര്‍വീസില്‍ നിന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണില്‍ കൂടി അറസ്റ്റ് നടത്താന്‍ ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലും തട്ടിപ്പ് പൊളിക്കുന്നതിന് സഹായകരമായി.
രാജുവിന്റെ പേരില്‍ ഒരു സിം ബോംബെയില്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അതില്‍ നിന്നും മറ്റുള്ളവര്‍ക്ക് അനാവശ്യ മെസേജുകള്‍ അയക്കുന്നുണ്ടെന്നും പറഞ്ഞതാണ് അറസ്റ്റിന് ശ്രമിച്ചത്. പലതവണ ഫോണില്‍ വിളിച്ച് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഉടന്‍ ബോംബെയില്‍ എത്തണമെന്നും സ്റ്റേറ്റ്‌മെന്റ് എടുക്കണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നാണ് ആദ്യം ഫോണില്‍ കൂടെ ഇവര്‍ അറിയിച്ചത്. തട്ടിപ്പ് ശ്രമം മനസ്സിലാക്കിയ രാജു പാലാ പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു
പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ വീഡിയോ കോള്‍ വിളിക്കുകയും സ്റ്റേറ്റ്‌മെന്റ് എടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പാലാ പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥയും പി ആര്‍ ഒ യുമായ നിസ്സ വീഡിയോ കോള്‍ എടുത്തപ്പോഴും മുംബൈ പോലീസില്‍ നിന്നാണ് വിളിക്കുന്നതെന്നും രാജുവിനെതിരെ കേസുണ്ടെന്നും പറഞ്ഞു. എന്നാല്‍ ഇത് കേരള പോലീസ് ആണെന്ന് നിസ്സ പറഞ്ഞതോടെ തട്ടിപ്പ്കാരന്‍ ഫോണ്‍ വെച്ച് സ്വിച്ച് ഓഫ് ചെയ്തു.
കഴിഞ്ഞദിവസം പാലായിലെ ഫ്‌ളവര്‍ ഷോപ്പില്‍ ഗൂഗിള്‍പേ വഴി തട്ടിപ്പിന് ശ്രമിച്ചിരുന്നു. 1000 രൂപയ്ക്ക് പകരം 10000 രൂപ അയച്ചെന്നും ബാക്കി 9000 രൂപ അയയ്ക്കണമെന്നും പറഞ്ഞ് പണം അയച്ചതിന്റെ മെസേജ് അയച്ച് നല്കിയായിരുന്നു തട്ടിപ്പിന് ശ്രമം നടന്നത്. രാജുവിനെ വെര്‍ച്വല്‍ അറസ്റ്റിന് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments