Latest News
Loading...

വെട്ടി പൊളിച്ചു വെട്ടിപ്പറമ്പ് റോഡ്. വണ്ടികൾ താഴുന്നത് പതിവാകുന്നു



ജലജീവൻ പദ്ധതിക്ക്, പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി, പൂഞ്ഞാർ - വെട്ടിപ്പറമ്പ്, P W D റോഡ് വെട്ടിപൊളിച്ചിരുന്നു.
റോഡിന്റെ ഏകദേശം മധ്യഭാഗത്തു കൂടെയാണ് പൈപ്പ് ഇട്ടിരിക്കുന്നത്. റോഡ് വെട്ടിപൊളിച്ചു മൂടിയിട്ട്, ഒരു മാസം കഴിഞ്ഞെങ്കിലും ഗതാഗത യോഗ്യമാക്കാൻ വേണ്ട ഒരു പണികളും ചെയ്തിട്ടില്ല.
നിരവധി സ്കൂൾ വണ്ടികൾ ഉൾപ്പെടെ പോകുന്ന റോഡിൽ, വണ്ടികൾ സൈഡ് കൊടുക്കുമ്പോൾ മണ്ണിൽ താഴ്ന്നു പോകുകയാണ്.

പൂഞ്ഞാർ - വെട്ടിപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കുവാൻ വേണ്ട പണികൾ, അടിയന്തിരമായി 
ചെയ്യണമെന്നവശ്യപ്പെട്ടുകൊണ്ട്, പൂഞ്ഞാർ ടൗൺ വാർഡ് കോൺഗ്രസ്‌ കമ്മറ്റി, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി.വാർഡ് പ്രസിഡന്റ്‌  മാത്യു തുരുതേൽ, റോജി തോമസ്, ടോമി മാടപള്ളി, ജോയി കല്ലാറ്റ്,, ടോമി പുളിച്ചമാക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments