Latest News
Loading...

തിടനാട് ജി.വി.എച്ച്.എസ്.എസിൽ യോഗ ദിനാചരണം



തിടനാട് ജി.വി.എച്ച്എസ്.എസിൽ യോഗ ദിനാചരണവും ഇക്കൊല്ലത്തെ യോഗാ ക്ലാസ്സുകളുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. യോഗാ മാസ്റ്റർ സുനിൽകുമാർ നയിച്ച ക്ലാസ്സിൽ പഠന വൈകല്യങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, വിഷാദം തുടങ്ങിയവയിൽ നിന്നും സ്ഥായിയായ മോചനം നേടുന്നതിനുള്ള വിവിധ യോഗാസനങ്ങളും പ്രാണായാമങ്ങളും മുദ്രകളും അഭ്യസിക്കപ്പെട്ടു. 


.സ്കൂൾ ടീൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ഹെഡ്മിസ്ട്രസ്സ് ജിജിമോൾ റ്റി ജോൺ ഉദ്ഘാടനം ചെയ്തു. അനൂപ് മാത്യു യോഗാ ദിന സന്ദേശം നല്കി.തിരക്കുകളും ആകുലതകളും നിറഞ്ഞ ആധുനിക കാലത്ത് യോഗയുടെയും ധ്യാനത്തിന്റെയും അനിവാര്യത വ്യക്തമാക്കിയ പരിപാടിയിൽ അൻപതോളം കുട്ടികൾ പങ്കെടുത്തു.സ്കൂൾ സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ്, സ്കൂൾ കൗൺസിലർ ഐറിൻ മാത്യു,ഡോ. വിശ്വലക്ഷ്മി,ഷൈല കെ ഹമീദ്, ജയലക്ഷ്മി,അനീറ്റ ബോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments