Latest News
Loading...

കൂട്ടായ്മയിലെ കൃഷിയില്‍ വിളഞ്ഞത് നൂറുമേനി




തിടനാട് സൂര്യ അക്ഷയശ്രീസംഘത്തിലെ പതിനേഴ് കര്‍ഷകര്‍ വിവിധ സ്ഥലങ്ങളില്‍ പാട്ടത്തിന് കൃഷി ചെയ്ത് വിളവ് നേടിയത് ലക്ഷങ്ങള്‍. ചുരുങ്ങിയ നാള്‍ കൊണ്ടാണ് ഈ കര്‍ഷകര്‍ തിടനാട് ഗ്രാമത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റിയത്.  വാഴയും കപ്പയുമാണ് പ്രധാന കൃഷി. ഇതിനോടൊപ്പം നികടലയും പയറും കൃഷി ചെയ്യുന്നു.  നിലകടല കൃഷിയെ കുറിച്ച് പഠിക്കാനും വിവിധ കൃഷി രീതികള്‍ മനസ്സിലാക്കാനും നിരവധി പേരാണ് ഇവരുടെ കൃഷി തോട്ടങ്ങള്‍ സന്ദര്‍ശിക്കുന്നത് 


കൃഷിയോടപ്പം മറ്റു തൊഴില്‍ ചെയ്യുന്ന ഇവര്‍ കൃഷിക്കായി കൂടുതല്‍ സമയം മാറ്റിവെയ്ക്കുന്നു. പൂര്‍ണ്ണമായും ജൈവ വളമാണ് ഇവര്‍ കൃഷിക്ക് ഉപയോഗിക്കുന്നത്. കൃഷി പണികളും ഇവര്‍ തന്നെയാണ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ഇവര്‍ക്ക് കൃഷിയില്‍ നിന്ന് ലാഭം കിട്ടി.  മുതിര്‍ന്ന കര്‍ഷകര്‍ എന്ന നിലയില്‍ ഇവര്‍ പുതു തലമുറയ്ക്ക്  മാതൃകയാവുകയാണ്. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments