കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡിൻ്റെ ഭാഗമായ റോഡിൽ മഴക്കാലം കൂടി തുടങ്ങിയതോടെ അപകടാവസ്ഥ രൂക്ഷമായി രിക്കുകയാണ്. വേനൽക്കാലത്ത് ചൂടായ റോഡിൽ ഇറക്കവും വളവും നിറഞ്ഞ റോഡിൽ വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ ടാറിംഗ് ഇളകി നീങ്ങിയാണ് ഇപ്രകാരമായത്. കുഴിപോലെ രൂപംമാറിയ റോഡിൽ വലിയ ലോഡുമായെത്തുന്ന വാഹനങ്ങൾ ക്കാണ് കൂടുതൽ അപകടസാധ്യത. ഇരുചക്രവാഹനങ്ങളും അപകടത്തിൽപെടാൻ സാധ്യതയുണ്ട്.
കഴിഞ്ഞയിടെ റോഡിൽ കരാർപ്രകാരമുള്ള റീടാറിംഗ് പലയിടത്തും നടത്തിയിരുന്നു. എന്നാൽ ഇത്തരത്തിൽ തകർന്ന ഭാഗം കൂടി നന്നാക്കാൻ അധികാരികൾ തയാറാവണമെന്നാണ് ആവശ്യമുയരുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments