Latest News
Loading...

പാലാ സെന്റ് തോമസ് കോളേജിൽ രക്തദാന ബോധവൽക്കരണ ക്ലാസ്



പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ രക്തദാന ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. പാലാ മരിയൻ മെഡിക്കൽ സെന്റർ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ മാത്യു തോമസ് ക്ലാസ് നയിച്ചു.  ജൂൺ 16 ന് രക്തദാന ക്യാമ്പിന് മുന്നോടിയായി നടത്തപ്പെട്ടതാണ് പ്രസ്തുത പ്രോഗ്രാം.



 രക്തദാനവുമായി ബന്ധപ്പെട്ട അറിവുകളും ചർച്ചകളും നിറഞ്ഞ പ്രസ്തുത പ്രോഗ്രാമിന് നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരായ ഡോ. സി. പ്രിൻസി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവർ നേതൃത്വം നൽകി. NSS വോളണ്ടിയേഴ്സായ ജെസ്മിൻ ജോർജ് ജോർജ് ജോസഫ് എന്നിവർ യഥാക്രമം  സ്വാഗതവും കൃതജ്ഞാതയും അർപ്പിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments