പാലാ സെന്റ് തോമസ് ഓട്ടണോമസ് കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ 14 ദിനം നീണ്ടുനിന്ന പരിസ്ഥിതിദിന ആഘോഷങ്ങൾക്ക് സമാപനം. സമാപന സമ്മേളനം കോളേജിലെ അനദ്ധ്യാപകർക്ക് ആന്റി പ്ലാസ്റ്റിക് ബാഗുകൾ വിതരണം ചെയ്തു കോട്ടയം ജില്ലാ കളക്ടർ ശ്രീ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എൻ.എസ്.എസ്. സെല്ലിന്റെ കർമ്മ പദ്ധതിയായ സഫലം 2025 നോട് ചേർന്നാണ് കോളേജിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ കർമ്മ പരിപാടികൾ ആവിഷ്കരിച്ചത്. അറിവിനൊപ്പം അനുഭവവും പകർന്ന വിവിധ കർമ്മ പരിപാടികൾക്കാണ് ഈ ദിനങ്ങളിൽ കോളേജ് സാക്ഷ്യം വഹിച്ചത്.
.പരിസ്ഥിതി ദിന ചിന്തകളെ മുൻനിർത്തി വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങൾക്ക് പുറമേ പരിസ്ഥിതി ദിന കലാപരിപാടികളും ശ്രദ്ധ ആകർഷിച്ചു. 'ഒരു ദിനം ഒരു ചെടി' പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി ഫലവൃക്ഷത്തൈകൾ കോളേജിലും അഡോപ്റ്റഡ് സ്കൂളിലും വീടുകളിലും നട്ടുപിടിപ്പിച്ചു. പരിസ്ഥിതി കോൺഫറൻസുകളിൽ പങ്കെടുത്തും പരിസ്ഥിതി വിദഗ്ധരുമായി സംവദിച്ചും വൈജ്ഞാനിക മേഖലകളിൽ വൈദഗ്ദ്യം നേടി. ബോട്ടണി വിഭാഗം അധ്യാപകനും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ ഡോ. ആന്റോ മാത്യുവിന്റെ നേതൃത്വത്തിൽ സംരക്ഷിച്ചുവരുന്ന വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെ അടുത്തറിയാനും വോളണ്ടിയേഴ്സിന് അവസരം ലഭിച്ചു.
Cashcrow dataaet ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തും പിന്തുണച്ചും യുവജന സ്റ്റാർട്ടപ്കളെ പിന്തുണയ്ക്കാനും സഫലം 20 25 നിമിത്തമായി. ഫലവൃക്ഷത്തോട്ടം പരിപാലിച്ചും നവീകരിച്ചും വരും തലമുറയ്ക്ക് കൂടി വേണ്ടിയുള്ള കരുതൽ പ്രവർത്തനങ്ങളിൽ എൻഎസ്എസ് വോളണ്ടിയേഴ്സ് ശ്രദ്ധ വെച്ചു. സഫലം 2025 ന്റെ ഭാഗമായി നടത്തിയ പൊതുറോഡ് ശുചീകരണവും എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ സാമൂഹ്യപ്രതിബദ്ധതയുടെ നേർക്കാഴ്ചയായി. മഹത് വചന ശേഖരണവും ഡിസൈൻ കോൺഫറൻസും പ്രോഗ്രാമിന് സർഗാത്മകതയേകി.
ഊർജ്ജസ്രോതസ്സുകളുടെ അനാവശ്യമായ ഉപയോഗം ഒഴിവാക്കാൻ എനർജി കൺസർവേഷൻ ടീം രൂപീകരിച്ചു. ഒരുപറ്റം യുവജനങ്ങൾ ലഹരിക്കും മയക്കുമരുന്ന് മാഫിയകൾക്കും അടിമയായി ജീവിതം നശിപ്പിക്കുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ കൊണ്ടും കർമ്മപരിപാടികൾ കൊണ്ടും സെന്റ് തോമസ് കോളേജിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് മാതൃകയാവുകയാണ്. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. പ്രിൻസി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് സഫലം 2025 ന്റെ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments