രാമപുരം മാർ അഗസ്തിനോസ് കോളേജിൽ ഏകദിന അക്കാഡമിക് ശില്പശാല നടത്തി. ഉന്നത വിദ്യാഭ്യാസം പുതിയ വഴികൾ തേടുന്ന കാലഘട്ടത്തിൽ,അതിന്റെ വളർച്ചയെകുറിച്ച് സമഗ്രമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപക ശാക്തീകരണത്തിനും നൈപുണ്യവികസനത്തിനും പ്രത്യേകം ഊന്നൽ നൽകികൊണ്ടാണ് ഈ ശില്പശാല സംഘടിപ്പിച്ചത്.
പ്രമുഖ നയതന്ത്രജ്ഞനും കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറിയുമായിരുന്ന മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ഐ.എഫ്.എസ് ശില്പശാല ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാഭ്യാസ വകുപ്പുകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരും, ഗവേഷണ രംഗത്തെ പ്രമുഖരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.മുൻ പബ്ലിക് സർവ്വീസ് കായമ്മീഷൻ അംഗം പ്രൊഫ. ലോപ്പസ് മാത്യു സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു.
അധ്യാപകരുടെ നിരന്തര വിദ്യാഭ്യാസ ആവശ്യങ്ങൾ, ശാസ്ത്രീയ പഠനരീതികൾ, വിദ്യാർത്ഥി കേന്ദ്രീകൃത സമീപനങ്ങൾ, ആഭ്യന്തര ഗുണനിലവാര ഉറപ്പ്, വ്യവസായ–അക്കാദമിക് സഹകരണ സാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളും സംവാദങ്ങളും ശില്പശാലയുടെ ഭാഗമായി കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൾ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തി.
ഐ.ക്യൂ.എ.സി. കോർഡിനേറ്റർ കിഷോർ,നാക് കോർഡിനേറ്റർ ജിബി ജോൺ മാത്യു,വൈസ് പ്രിൻസിപ്പാൾമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ,സിജി ജേക്കബ്,അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് എന്നിവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments