Latest News
Loading...

പൂഞ്ഞാര്‍ സഹകരണബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി നിലവില്‍ വന്നു



സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലായിരുന്ന പൂഞ്ഞാര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ചുമലയേറ്റു. അഡ്മിനിസ്‌ട്രേറ്റീവ് ഭരണകാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണിത്. ജോയി ജോര്‍ജ്ജ് കണ്‍വീനറായ മൂന്നംഗ കമ്മറ്റിയാണ് നിലവിലുള്ളത്. രമേശ് ബി വെട്ടിമറ്റം, സെബാസ്റ്റിയന്‍ കലേക്കാട്ടില്‍ എന്നിവരാണ് കമ്മറ്റിയംഗങ്ങള്‍. 

ബാങ്കിനെ ചലിപ്പിക്കുക എന്നതാണ് ആദ്യലക്ഷ്യമെന്ന് ജോയി ജോര്‍ജ്ജ് പ്രതികരിച്ചു. ബാങ്കിന്റെ ധനസ്ഥിതിയെ സംബന്ധിച്ച് പഠിക്കും. തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യുമെന്നും ജോയി ജോര്‍ജ്ജ് പറഞ്ഞു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments