ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി പതിനെട്ടാം തവണയും 100% വിജയം നേടിയ പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ വിജയ ദിനം ആഘോഷിച്ചു. 51 പേർ പരീക്ഷയെഴുതിയതിൽ 12 ഫുൾ എ പ്ലസും, 3 ഒൻപത് എ പ്ലസും, 2 എട്ട് എ പ്ലസും, നേടി സമീപപ്രദേശങ്ങളിലെ
ഏറ്റവും മികച്ച സ്കൂൾ ആയി മാറിയ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ വിജയാഘോഷം പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ ജോർജ് മടുക്കാവിൽ യോഗത്തിന്റെ അധ്യക്ഷനായിരുന്നു..
.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസുകുട്ടി ജേക്കബ്, അസിസ്റ്റന്റ് മാനേജർ റവ. ഫാദർ സജി അമ്മോട്ടുകുന്നേൽ ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോർജ് മാത്യു അത്യാലിൽ, വാർഡ് മെമ്പർ ശ്രീ പി യു വർക്കി, വാർഡ് മെമ്പർ ശ്രീ സജി കദളിക്കാട്ടിൽ, പിടിഎ പ്രസിഡന്റ് ശ്രീ ബിജു സി കടപ്രയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകളും മെഡലുകളും മെമെന്റോയും വിതരണം ചെയ്തു.. കുട്ടികൾ അടുത്ത എസ്എസ്എൽസി ബാച്ചിന് വിജയദീപം കൈമാറി. സീനിയർ അസിസ്റ്റന്റ് ഡോ. അനിറ്റ് ജോസ് യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments