പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പെരിങ്ങുളം സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂളിൽ നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോസുകുട്ടി ജേക്കബ് യോഗത്തിന് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ച യോഗം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോർജ് മാത്യു അത്യാലിൽ ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ശ്രീ സജി കദളികാട്ടിൽ, പി.ടി.എ പ്രസിഡന്റ് ശ്രീ.ബിജു സി.കടപ്രയിൽ, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സമ്മാനങ്ങൾ നൽകിയും കിരീടം അണിയിച്ചും നവാഗതരെ സ്കൂളിലേക്ക് വരവേറ്റു.
സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുസ്മി അഗസ്റ്റിൻ യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments