Latest News
Loading...

മുനിസിപ്പൽ സ്റ്റേഡിയം നവീകരണ ഉദ്ഘാടനം നാളെ


നീണ്ടകാലത്തെ അവ്യക്തതകൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിൽ മുനിസിപ്പൽ സ്റ്റേഡിയം നവീകരണം യാഥാർത്ഥ്യമാകുന്നു .വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് തകർന്നു കിടക്കുന്ന സിന്തറ്റിക് ട്രാക്ക് പുനർ നിർമ്മിക്കണമെന്ന് കായിക പ്രേമികളുടെ ആവശ്യം കായിക താരം കൂടിയായ മാണി സി.കാപ്പൻ എംഎൽഎ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു.. ബഡ്ജറ്റിൽ നിർദ്ദേശിക്കാവുന്ന പദ്ധതികളിൽ നിർമ്മാണത്തിനുള്ള അനുമതി നേടി. 2024 - 25 ബഡ്ജറ്റിൽ സിന്തറ്റിക് ട്രാക്ക് നവീകരിക്കുന്നതിന് ഏഴു കോടി രൂപ അനുവദിച്ചിക്കുകയും ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് ഭരണ പ്രതിപക്ഷ കക്ഷികൾ തമ്മിൽ വാദപ്രതിവാദങ്ങളും സമര കോലാഹലങ്ങളും പതിവായിരുന്നു. പദ്ധതി നടപ്പാകാൻ അനാവശ്യ കാലതാമസം നേരിട്ടപ്പോൾ മാണി സി.കാപ്പൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടു ഈ ആവശ്യം ഉന്നയിച്ചു .അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ടെൻഡർ നടപടികളിലേക്ക് കടന്നത്. 


.
നിർമ്മാണ അനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചതിനെത്തുടർന്ന്  (തിങ്കൾ-30 - 6 - 2025) വൈകിട്ട് 4 .00 മണിക്ക് കായിക വകുപ്പ് മന്ത്രി വി .അബ്ദുറഹ്മാൻ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് സിന്തറ്റിക് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും .മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷനായിരിക്കും. എം.പിമാരായ അഡ്വക്കേറ്റ് കെ ഫ്രാൻസിസ് ജോർജ് , ജോസ് കെ .മാണി മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ തുടങ്ങിയവർ ആശംസകൾ അറിയിക്കും . സംസ്ഥാനകായിക വകുപ്പിന്റെ മേൽനോട്ടത്തിലാണ് സിന്തറ്റിക് ട്രാക്ക് നിർമ്മാണം പൂർത്തീകരിക്കുന്നത്.

 മധ്യകേരളത്തിലെ സിന്തറ്റിക് ട്രാക്കോടു കൂടിയ രണ്ടാമത്തെ സ്റ്റേഡിയമാണ് പാലായിലുള്ളത്. സ്റ്റേഡിയം നശിച്ചത് കായിക മത്സരങ്ങളെയും പരിശീലനത്തിനെത്തുന്നവരെയും ദോഷകരമായി ബാധിച്ചിരുന്നു .സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങളും ഈ സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുന്നത് .വോളിബോൾ ക്രിക്കറ്റ്, ബാസ്ക്കറ്റ്ബോൾ തുടങ്ങിയ എല്ലാം മത്സരങ്ങൾക്കുമുള്ള കോർട്ടുകൾ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഉണ്ട് .കൂടാതെ പൊതു ജനങ്ങൾക്കും ഉപയോഗിക്കാവുന്ന നടപ്പാതകളും നീന്തൽകുളവും ഉള്ള മുനിസിപ്പൽ സ്റ്റേഡിയം പുനരുദ്ധരിക്കുന്നതിൽ പാലായിലെയും പരിസരപ്രദേശങ്ങളിലെയും കായിക താരങ്ങളും കായികപ്രേമികളും സന്തോഷത്തിലാണെന്ന് എം.എൽ.എ പറഞ്ഞു. 

സ്റ്റേഡിയം നവീകരണത്തിനാവശ്യമായ 7 ഏഴ് കോടി രൂപയും അനുബന്ധ നടപടികളും ചെയ്തുതന്ന മുഖ്യമന്ത്രിയോടും എൽ.ഡി.എഫ് സർക്കാരിനോടും കടപ്പാടുണ്ടെന്ന് മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments