പാലാ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ 2025- 2026 വർഷത്തെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം - "വരവേൽപ്പ് 2025" വർണ്ണാഭമായി ആഘോഷിച്ചു.
പുതിയ സ്വപ്നങ്ങളുമായി സ്കൂൾ അങ്കണത്തിലേക്ക് എത്തിയ നവാഗതരെ അധ്യാപകരും വിദ്യാർത്ഥികളും ഹാർദ്ദമായി സ്വാഗതം ചെയ്തു. രാവിലെ 9:30 ന് ആരംഭിച്ച ഔദ്യോഗിക ചടങ്ങുകൾക്ക് സ്കൂൾ മാനേജർ റവ. ഫാ. ജോസ് കാക്കല്ലിൽ അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ. തോമസ് പീറ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
.സ്കൂൾ പ്രിൻസിപ്പാൾ റെജിമോൻ കെ മാത്യു, പി ടി എ പ്രസിഡൻ്റ് വി.എം. തോമസ് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ നവാഗതരായ കുട്ടികളും അവരുടെ മാതാപിതാക്കളും സജീവമായി സംബന്ധിച്ചു.
ഉച്ചതിരിഞ്ഞ് വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഐസ് ബ്രേക്കിംങ് സെഷനുകൾ, ടീച്ചേഴ്സ് ഇൻട്രാക്ഷൻ, ഗാനലാപനപരിപാടികൾ, നൃത്തം, വിവിധ തരം ഗെയിമുകൾ മുതലായവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments