കൂടെയുണ്ട് കരുത്തേക്കാൻ പദ്ധതിയുടെ ഭാഗമായി പ്ലസ് വൺ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന വിവിധ തരം പ്രോഗ്രാമുകളുടെ ആദ്യഘട്ടമായി പാലാ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
വാഹന ഉപയോഗം - അറിയേണ്ടതും പാലിക്കേണ്ടതും എന്ന വിഷയത്തിൽ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ ബിജു കുര്യൻ ക്ലാസ്സ് നയിച്ചു. സുരക്ഷിതമായ റോഡുപയോഗം സംബന്ധിച്ചുള്ള വിദ്യാർത്ഥികളുടെ അവകാശത്തെയും കടമയെയും കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു.
.കൗമാര പെരുമാറ്റത്തിലെ അപകടസാധ്യതകളും സംരക്ഷണ ഘടകങ്ങളും എന്നീ വിഷയത്തിൽ സൗഹൃദ കോർഡിനേറ്റർ സെൽമ ജോർജ്ജ് പ്രഭാഷണം നടത്തി. കൗമാരത്തിന്റെ സങ്കീർണ്ണതകളെ വിജയകരമായി മറികടക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ അറിവും മൂല്യങ്ങളും ക്ലാസ്സിൽ ചർച്ച ചെയ്തു.
സ്കൂൾ എൻ. എസ്. എസ്., കരിയർ ഗൈഡൻസ് ആൻ്റ് അഡോളസെൻ്റ് കൗൺസലിംങ് സെൽ, സൗഹൃദയ ക്ലബ്ല് എന്നീ സംഘടനകൾ പരിപാടികൾക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments