പാലാ: കേരളത്തിലെ ചെറുപ്പക്കാരുടെ മനുഷ്യ വിഭവ ശേഷി ശരിയായ ദിശയിൽ വിനിയോഗിക്കുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യാതൊരു തയ്യാറെടുപ്പും നടത്തുന്നില്ല എന്നതിനാലാണ് തൊഴിൽ അന്വേഷികളായി നിരവധിയായ ചെറുപ്പക്കാർ രാജ്യം വിട്ടുപോകുന്നത് എന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. എൻജിഒ അസോസിയേഷൻ മീനച്ചൽ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
അസോസിയേഷൻ മീനച്ചിൽ ബ്രാഞ്ച് പ്രസിഡന്റ് മനോജ് കുമാർ പല്ലാട്ട് വനിതാ ഫോറം നേതാവ് . ഓ.എൻ. തുളസി എന്നിവർക്ക് എൻജിഒ അസോസിയേഷൻ മീനച്ചൽ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പും ആദരവും നൽകി.
ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വക്കറ്റ് ബിജു പുന്നന്താനം, മുതിർന്ന കോൺഗ്രസ് നേതാവ് പ്രേംജി ആർ., മുൻ ഈരാറ്റപേട്ട ബ്ലോക്ക് പ്രസിഡന്റ് ശ്രീകല ടീച്ചർ, കോൺഗ്രസ് പാലാ ബ്ലോക്ക് പ്രസിഡൻ്റ് എൻ. സുരേഷ് എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.പി ബോബിൻ, എൻജി.ഒ. അസ്സോസിയേഷൻ്റെ സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും ആശംസയർപ്പിച്ചു.
ബ്രാഞ്ച് സെക്രട്ടറി രാജേഷ് വി.ജി. അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രഷറർ ഡെന്നി ജോർജ് സ്വാഗതവും മധു ഗോപാലകൃഷ്ണൻ നന്ദിയർപ്പിച്ചു സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments