Latest News
Loading...

നാട്ടുമാവിൻ തൈകളുടെ പ്രചാരണവുമായി പരിസ്ഥതി ദിനത്തിൽ വിദ്യാർത്ഥികൾ



ചെമ്മലമറ്റം - അന്യംനിന്ന് പോകുന്ന നാട്ടുമാവ് തിരിച്ച് വരണമെന്നും നാടിന്റെ വിവിധ ഭാഗങ്ങളിൽ നാട്ട് മാവിൻതൈകൾ നടാൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്ത് പരിസ്ഥതി ദിനത്തിൽ നാട്ടുമാവിൻ തൈകൾ വിതരണം ചെയ്തു.  ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധയമായി. 



സ്കൂളിൽ പുതിയതായി പ്രവേശനം ലഭിച്ച ഇരട്ട കുട്ടികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനി, ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് , കൃഷി ആഫിസർ സുബാഷ് എസ് , പഞ്ചായത്ത് മെബർ എ.സി. രമേശ് എന്നിവർ ചേർന്ന് മാവിൻ തൈകൾ നല്കി. നൂറുകണക്കിന് മാവിൻ തൈകൾ വിവിധ പ്രദേശങ്ങളിൽ നടാനാണ് തീരുമാനം. ഇതിനായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിവിധ ക്ലബുകൾക്ക് രൂപം നല്കി. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments