Latest News
Loading...

കാലവർഷം വീണ്ടും ശക്തമാകുന്നു



സംസ്ഥാനത്ത് ചെറിയൊരു ഇടവേളയ്ക്കു ശേഷം കാലവർഷം വീണ്ടും ശക്തമാകുന്നു.

ഈ ആഴ്ച്ച കേരളത്തില്‍ കാലവർഷം സജീവമാകും എന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

നാളെ കഴിഞ്ഞ് കാലവർഷക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.




.
കാലവർഷകാറ്റിന്റെ ശക്തി കുറഞ്ഞതാണ് സമീപ ദിവസങ്ങളില്‍ കാലവർഷം ദുർബലമാകാൻ കാരണമായത്. കാലവർഷക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുന്നതോടെ ഈ ആഴ്ച്ച ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

മധ്യ- വടക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ ജില്ലകളിലെ മലയോര മേഖലകളില്‍ ഇടയ്ക്ക് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments