തലനാട് പഞ്ചായത്തിലെ അടുക്കത്ത് കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി. വില്ലന്താനത്ത് തൊമ്മച്ചൻ എന്നയാളുടെ മൃതദേഹമാണ് ഇന്ന് വൈകിട്ടോടെ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാതായിട്ട് 12 ദിവസം പിന്നിട്ടിരുന്നു.
80 വയസുള്ള തൊമ്മച്ചൻ തനിച്ചാണ് താമസിച്ചിരുന്നത്. അടുത്ത് വീടുകളില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു വീട്. കാണാതായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി വരികയായിരുന്നു.
സ്ഥിരം നടപ്പു വഴിയിൽ നിന്നും മാറിയാണ് ശരീരം കണ്ടെത്തിയത്. ശരീരം അഴുകിയ നിലയിലായിരുന്നു. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments