ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ സ്റ്റുഡൻ്റ്സ് വെൽനെസ് പ്രോഗ്രാമിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും ഒഴിവു സമയം ഉല്ലാസ പ്രദമമാക്കുന്നതിനുമായി മാനേജ്മെൻ്റ് വിദ്യാർത്ഥികൾക്കായി 25 സൈക്കിളുകൾ വിതരണം ചെയ്തു. സ്‌കൂൾ മാനേജർ എം. കെ. അൻസാരി സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്‌ത് ഉദ്ഘാടനം നിർവ്വഹിച്ചു. മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ പ്രൊഫ. എം കെ ഫരീദ്, ഹെഡ്‌മിസ് ട്രസ് ലീനഎം.പി, അദ്ധ്യാപകരായ ഷെമീന കെ.എ,മാഫിൻ സി.എച്ച് , ജ്യോതി . പി. നായർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments