Latest News
Loading...

പൂഞ്ഞാർ മങ്കുഴി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 98-ാമത് പ്രതിഷ്ഠാ വാർഷികദിനാഘോഷം നാളെ




ത്രികാലജ്ഞാനിയായ ശ്രീനാരായണ ഗുരുദേവൻ വേൽ പ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 98-ാമത് പ്രതിഷ്ഠ വാർഷിക ദിനാഘോഷം ക്ഷേത്ര ചടങ്ങുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് നാളെ  നടത്തപ്പെടുകയാണ്. 1927 ജൂൺ മാസം ഏഴാം തീയതിയാണ് ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ എത്തിയതും ഇപ്പോഴുള്ള ഈ ക്ഷേത്ര സങ്കേതത്തിൽ, ദേശാധിപനായി സുബ്രഹ്മണ്യ ഭഗവാനെ സങ്കൽപ്പിച്ചുകൊണ്ട് വേൽ പ്രതിഷ്ഠ നടത്തുകയും ക്ഷേത്രത്തിന് പ്രശോഭനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്ന് നാമകരണം ചെയ്യുകയും ചെയ്തതും. പ്രതിഷ്ഠ വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി വിശേഷാൽ ക്ഷേത്ര ചടങ്ങുകളും 11ന് മഹാഗുരു പൂജയും തുടർന്ന് ഒരു മണിക്ക് ശാഖാ യോഗം ഓഡിറ്റോറിയത്തിൽ മഹാപ്രസാദമൂട്ടും നടക്കുന്നതാണ്.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments