Latest News
Loading...

കൊഴുവനാല്‍ പള്ളി , ഫൊറോന പ്രഖ്യാപനം നടന്നു



പാല രൂപതയുടെ കീഴിലുള്ള മൂന്ന് ഇടവകകളെ ഫൊറോന ദേവാലയങ്ങള്‍ ആക്കി ഉയര്‍ത്തി. കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളിയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്,  ഇടവകയെ ഫൊറോനായായി പ്രഖ്യാപിച്ചു. രൂപത ചാന്‍സിലര്‍ ഫാ.ജോസഫ് കുറ്റിയാങ്കല്‍ ഔദ്യോഗികപ്രഖ്യാപനം വായിച്ചു.



വികാരി ഫാ. ജോസ് നെല്ലിക്ക തെരുവിലിനെ ഫോറോന വികാരിയായി നിയമിച്ചു. അല്‍ഫോന്‍സാ ഗിരി , മണലുങ്കല്‍, കാഞ്ഞിരമറ്റം, കരിമ്പാനി , മഞ്ഞാമറ്റം, മറ്റക്കര , ഉരുളി കുന്നം, പൈക എന്നീ ഇടവകകളാണ് പുതിയ ഫെറോനയില്‍ ഉണ്ടാവുക. മുഖ്യ വികാരി ജനറല്‍ ഡോ.ജോസഫ്  തടത്തില്‍ , മോണ്‍സിഞ്ഞോര്‍മാരായ ഫാ. ജോസഫ് മലേപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് , മോണ്‍. ജോസഫ് കണിയോടിക്കല്‍ തുടങ്ങിയവരും പ്രഖ്യാപനവേളയില്‍ സന്നിഹിതരായിരുന്നു. മറ്റു ഇടവകളിലെ  വികാരിമാരും  വിശ്വാസ സമൂഹവും വൈദികരും സന്യാസ്ത്യരും  പ്രഖ്യാപനചടങ്ങില്‍ സംബന്ധിച്ചു. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments